ഇറ്റു നേരം നിന്റെ മുറിക്കുള്ളില്‍
വയസ്സന്‍ കസാലയില്‍ വളഞ്ഞിരിക്കുമ്പോള്‍
മേലാകെ മുള്ള് കുത്തി നോവുന്നു .
നാല് ചുമരുകളിലും മുഖം വക്രിച്ചെന്റെ പ്രേതം
നിലവിളിക്കുന്നു, കടവാതിലിനെപ്പോലെ .
കാലു പൊള്ളി തിരിഞ്ഞോടി
മൊട്ടച്ചി കുന്നിന്റെ വിരിമാറില്‍
ചടഞ്ഞിരുന്നിരുട്ട് തിന്നു .
ദഹിക്കാത്ത കറുപ്പ് വട്ടമിട്ടു
ചങ്കില്‍ പടര്‍ന്നപ്പോള്‍
പ്രാണനെടുത്തുള്ളം കയ്യില്‍ പിടിച്ച്
അടിവാരത്താഴ്ചയിലേക്ക് പാച്ചില്‍ വീണ്ടും.
കുന്നിന്‍ ചെരുവിലെ ഒറ്റമരം
പുഴുക്കുത്തു വീണ് കിനാവിന്റെ
തളിരിലകള്‍ കൊഴിഞ്ഞ്
പ്രായമെത്താതെ വയസ്സനായ നഗ്നന്‍,
അതിന്റെ തെക്കോട്ട് ചാഞ്ഞ ചില്ലയില്‍
ഞെട്ടറ്റു വീഴാന്‍ വെമ്പുന്ന കരിഞ്ഞോരില ;-
താളം മറന്നു വിറച്ചു തുള്ളുന്ന എന്റെ ഹൃദയം .
തുണിസഞ്ചിയില്‍ പൊതിഞ്ഞു കെട്ടി
നാടു കടത്തിയ പൂച്ചക്കുട്ടിയെപ്പോലെ
ഓര്‍മ്മകള്‍ മനസിന്റെ പിന്നാമ്പുറങ്ങളില്‍
മടങ്ങി വന്നു മ്യാവു മ്യാവു വിളിക്കുന്നു .
Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts
Friday, December 17, 2010
ഒരേ കാഴ്ചകള്‍
വിശന്നു മരിച്ചവന്റെ ആമാശയം
ചില്ലിട്ടു വെച്ചതു കാണാന്‍
മുടക്കിയ നാണയത്തുട്ടുകള്‍ ,
ജീവിച്ചിരുന്നപ്പോള്‍ അവനു കൊടുക്കാന്‍ -
മറന്ന അപ്പക്കഷണങ്ങള്‍ !
ആള്‍ക്കൂട്ടത്തില്‍ അമ്മ ഉപേക്ഷിച്ച
കുഞ്ഞിന്റെ കണ്ണീര്‍പ്പുഴയില്‍ -
ഇളകിയാടുന്ന കടലാസു തോണി
എന്റെ കവിത .
എയ്ഡ്സ്സ് ബാധിച്ചവന്റെ -
ഇനിയും വയസ്സറിയിക്കാത്ത പെണ്‍കുട്ടിയെ
കല്ലെറിഞ്ഞു കൊന്നവര്‍,
പാപം പൊറുക്കാത്തവര്‍,
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധരാക്കപ്പെട്ടവര്‍ !
ശരണാലയത്തിലെ ഇരുണ്ട ചുമരുകള്‍ക്കുള്ളില്‍
വൃദ്ധദമ്പതികള്‍ വിറച്ചു മന്ത്രിച്ചു ;
'വിത്തറിയാതെ വിതച്ചത് ,
വിനാശകാലേ വിപരീത ബുദ്ധി' !
അച്ഛന്‍ കാമിച്ച പെണ്ണിന്റെ മാനം,
നാളെ ജനിക്കുന്ന കവിയ്ക്കായ്
കാലം കാത്തുവെച്ച വരികള്‍ !
ചില്ലിട്ടു വെച്ചതു കാണാന്‍
മുടക്കിയ നാണയത്തുട്ടുകള്‍ ,
ജീവിച്ചിരുന്നപ്പോള്‍ അവനു കൊടുക്കാന്‍ -
മറന്ന അപ്പക്കഷണങ്ങള്‍ !
ആള്‍ക്കൂട്ടത്തില്‍ അമ്മ ഉപേക്ഷിച്ച
കുഞ്ഞിന്റെ കണ്ണീര്‍പ്പുഴയില്‍ -
ഇളകിയാടുന്ന കടലാസു തോണി
എന്റെ കവിത .
എയ്ഡ്സ്സ് ബാധിച്ചവന്റെ -
ഇനിയും വയസ്സറിയിക്കാത്ത പെണ്‍കുട്ടിയെ
കല്ലെറിഞ്ഞു കൊന്നവര്‍,
പാപം പൊറുക്കാത്തവര്‍,
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധരാക്കപ്പെട്ടവര്‍ !
ശരണാലയത്തിലെ ഇരുണ്ട ചുമരുകള്‍ക്കുള്ളില്‍
വൃദ്ധദമ്പതികള്‍ വിറച്ചു മന്ത്രിച്ചു ;
'വിത്തറിയാതെ വിതച്ചത് ,
വിനാശകാലേ വിപരീത ബുദ്ധി' !
അച്ഛന്‍ കാമിച്ച പെണ്ണിന്റെ മാനം,
നാളെ ജനിക്കുന്ന കവിയ്ക്കായ്
കാലം കാത്തുവെച്ച വരികള്‍ !
പലായനം
നിങ്ങള്‍ തീമഴ തളിച്ച്
നൂറുമേനി കൊയ്ത മണ്ണില്‍
പിടഞ്ഞു വീണ പുഴുക്കള്‍ ഞങ്ങള്‍ !
ബുദ്ധിയുള്ളോര്‍ നിങ്ങളറവെച്ചു വാഴുമ്പോള്‍
ദ്രവിച്ച കൂരകളില്‍ ഞങ്ങളുടെ കൂടെപ്പിറന്നോരുടെ
ഊര്‍ദ്ധന്‍ വലി , പദം പാടിയാടുന്നു മരണതാളം !
"വിതയ്ക്കാതെ കൊയ്യാന്‍
വിയര്‍ക്കാതെ പുലരാന്‍
വിശപ്പിന്‍റെ നെഞ്ചത്തു ശവക്കോട്ട കെട്ടാന്‍ ..." ;
പണ്ടു പറഞ്ഞു പറ്റിച്ച തേന്‍മൊഴികള്‍.
നിങ്ങള്‍ പരീക്ഷിച്ച രസക്കൂട്ടുകളില്‍
തളര്‍ന്നിഴയുന്നു, ഞങ്ങള്‍ കരളു ചീഞ്ഞ കീടങ്ങള്‍ !
തോളില്‍ തളര്‍ന്നുറങ്ങുമെന്‍റെ -
കറുത്ത കുഞ്ഞുണര്‍ന്നു ഞരങ്ങുമ്പോള്‍ ,
വിറച്ചു നല്‍കാന്‍ , വിഷം തളിച്ച്
വിളയിച്ച തേന്‍കനികള്‍ മാത്രം !
ഞങ്ങള്‍ക്കിനി നാട്ടുവാസിപ്പെരുമ വേണ്ടേ,
തേനില്‍ വിഷം കലക്കി വിളിച്ചിടൊല്ലേ ?
ഉള്ളു തുറന്നു പറഞ്ഞോട്ടെ -
നിങ്ങളെ പേടിച്ചു കാട് കേറുന്നേന്‍ !
കുതറിയോടി മുടന്തി നീങ്ങവേ
പിന്നിലലയടിക്കും നിലവിളികള്‍ ,
പണ്ടു നിങ്ങള്‍ പഠിപ്പിച്ച ചില്ലക്ഷരങ്ങളില്‍
പറയാനറച്ച പുലഭ്യങ്ങള്‍ മാത്രം !!
നൂറുമേനി കൊയ്ത മണ്ണില്‍
പിടഞ്ഞു വീണ പുഴുക്കള്‍ ഞങ്ങള്‍ !
ബുദ്ധിയുള്ളോര്‍ നിങ്ങളറവെച്ചു വാഴുമ്പോള്‍
ദ്രവിച്ച കൂരകളില്‍ ഞങ്ങളുടെ കൂടെപ്പിറന്നോരുടെ
ഊര്‍ദ്ധന്‍ വലി , പദം പാടിയാടുന്നു മരണതാളം !
"വിതയ്ക്കാതെ കൊയ്യാന്‍
വിയര്‍ക്കാതെ പുലരാന്‍
വിശപ്പിന്‍റെ നെഞ്ചത്തു ശവക്കോട്ട കെട്ടാന്‍ ..." ;
പണ്ടു പറഞ്ഞു പറ്റിച്ച തേന്‍മൊഴികള്‍.
നിങ്ങള്‍ പരീക്ഷിച്ച രസക്കൂട്ടുകളില്‍
തളര്‍ന്നിഴയുന്നു, ഞങ്ങള്‍ കരളു ചീഞ്ഞ കീടങ്ങള്‍ !
തോളില്‍ തളര്‍ന്നുറങ്ങുമെന്‍റെ -
കറുത്ത കുഞ്ഞുണര്‍ന്നു ഞരങ്ങുമ്പോള്‍ ,
വിറച്ചു നല്‍കാന്‍ , വിഷം തളിച്ച്
വിളയിച്ച തേന്‍കനികള്‍ മാത്രം !
ഞങ്ങള്‍ക്കിനി നാട്ടുവാസിപ്പെരുമ വേണ്ടേ,
തേനില്‍ വിഷം കലക്കി വിളിച്ചിടൊല്ലേ ?
ഉള്ളു തുറന്നു പറഞ്ഞോട്ടെ -
നിങ്ങളെ പേടിച്ചു കാട് കേറുന്നേന്‍ !
കുതറിയോടി മുടന്തി നീങ്ങവേ
പിന്നിലലയടിക്കും നിലവിളികള്‍ ,
പണ്ടു നിങ്ങള്‍ പഠിപ്പിച്ച ചില്ലക്ഷരങ്ങളില്‍
പറയാനറച്ച പുലഭ്യങ്ങള്‍ മാത്രം !!
ഇരുട്ടിലെ തുണ
വേണമെപ്പൊഴും ഇരുട്ടിലൊരു തുണ ,
ചുറ്റും പടര്‍ന്ന കറുപ്പില്‍ പതിയിരിക്കുന്നുണ്ട്
ക്രൌര്യമുഖങ്ങളെന്ന തോന്നലില്‍ ,ഒരാശ്വാസമായ് .
പകലോനുണര്‍ന്നാല്‍, വെളിച്ചം പരന്നാല്‍
ഇവന്‍, സ്വസ്ഥത ഹനിക്കുന്ന ശല്യം !
കുടിച്ച വെള്ളത്തില്‍ കലക്കിക്കൊടുത്തൂ,കൊടും വിഷം !
ഹാവൂ ! ഒഴിഞ്ഞു മാരണം .!
ഇനി അന്തി ചുവക്കുമ്പോഴേക്ക് കണ്ടെത്തണം
ഒരു പുതിയ കൂട്ട് !!
ചുറ്റും പടര്‍ന്ന കറുപ്പില്‍ പതിയിരിക്കുന്നുണ്ട്
ക്രൌര്യമുഖങ്ങളെന്ന തോന്നലില്‍ ,ഒരാശ്വാസമായ് .
പകലോനുണര്‍ന്നാല്‍, വെളിച്ചം പരന്നാല്‍
ഇവന്‍, സ്വസ്ഥത ഹനിക്കുന്ന ശല്യം !
കുടിച്ച വെള്ളത്തില്‍ കലക്കിക്കൊടുത്തൂ,കൊടും വിഷം !
ഹാവൂ ! ഒഴിഞ്ഞു മാരണം .!
ഇനി അന്തി ചുവക്കുമ്പോഴേക്ക് കണ്ടെത്തണം
ഒരു പുതിയ കൂട്ട് !!
വിശ്വാസികള്‍
എവിടെയുണ്ടരയാല്‍ത്തറകളവിടെയെല്ലാം
കാവിപ്രഭയിലാള്‍ദൈവ വാഴ്ച !
ഹേ! വടവൃക്ഷമേ, പാവം നിന്നെയോര്‍ത്ത്
തേങ്ങുന്നുണ്ടാവാം ആദിമ ഋഷിവംശം !
പകലന്തിയോളം സ്വാമിക്ക് പാദസേവ.
തൃക്കാല്‍ക്കല്‍ വീണു പൊലിയുന്നു
കോടിപ്രണാമങ്ങള്‍, വിശ്വാസ ബിംബങ്ങള്‍ !
രാവ് കനക്കുമ്പോള്‍ പര്‍ണ്ണശാലയ്ക്കുള്ളില്‍
നാഗസംതൃപ്തിതന്‍ ശീല്‍ക്കാരശബ്ദങ്ങള്‍ !
മറ്റൊരിടം, ഒരു കുമ്പസാരക്കൂട്
കൂട്ടിനുള്ളില്‍ നില്‍ക്കുന്നവളും
പുറത്ത് കാതുകൂര്‍പ്പിച്ചവനും
ഇന്നലെ ഒരുമിച്ചു ചെയ്ത പാപം
പരസ്പരം പറഞ്ഞു തീര്‍ക്കുന്നു !!
അല്ലയോ; വിശ്വാസവൃന്ദമേ ,
നിങ്ങളോടെനിക്കൊന്നും പറയാനില്ല.
നിങ്ങള്‍ കാഴ്ച നശിച്ചവര്‍, പാവങ്ങള്‍
ജനിച്ചപ്പോഴേ കാതു പൊട്ടിപ്പോയ ഹതഭാഗ്യര്‍ !!
കാവിപ്രഭയിലാള്‍ദൈവ വാഴ്ച !
ഹേ! വടവൃക്ഷമേ, പാവം നിന്നെയോര്‍ത്ത്
തേങ്ങുന്നുണ്ടാവാം ആദിമ ഋഷിവംശം !
പകലന്തിയോളം സ്വാമിക്ക് പാദസേവ.
തൃക്കാല്‍ക്കല്‍ വീണു പൊലിയുന്നു
കോടിപ്രണാമങ്ങള്‍, വിശ്വാസ ബിംബങ്ങള്‍ !
രാവ് കനക്കുമ്പോള്‍ പര്‍ണ്ണശാലയ്ക്കുള്ളില്‍
നാഗസംതൃപ്തിതന്‍ ശീല്‍ക്കാരശബ്ദങ്ങള്‍ !
മറ്റൊരിടം, ഒരു കുമ്പസാരക്കൂട്
കൂട്ടിനുള്ളില്‍ നില്‍ക്കുന്നവളും
പുറത്ത് കാതുകൂര്‍പ്പിച്ചവനും
ഇന്നലെ ഒരുമിച്ചു ചെയ്ത പാപം
പരസ്പരം പറഞ്ഞു തീര്‍ക്കുന്നു !!
അല്ലയോ; വിശ്വാസവൃന്ദമേ ,
നിങ്ങളോടെനിക്കൊന്നും പറയാനില്ല.
നിങ്ങള്‍ കാഴ്ച നശിച്ചവര്‍, പാവങ്ങള്‍
ജനിച്ചപ്പോഴേ കാതു പൊട്ടിപ്പോയ ഹതഭാഗ്യര്‍ !!
പിന്‍കുറിപ്പ്
രക്തമില്ലാത്തോന്റെ തളര്‍ന്ന സിരകളില്‍
ഊര്‍ജ്ജ പ്രവാഹമായെരിഞ്ഞവന്‍ രക്തസാക്ഷി !
ആരുമില്ലാത്തോന്റെ എഴുത്തോലയില്‍
'ഇവന്‍ മരണമില്ലാത്ത ചുവന്ന ദൈവമെന്ന് '
പിന്‍കുറിപ്പ് !!
പ്രത്യയശാസ്ത്രങ്ങള്‍ കരിഞ്ഞുണങ്ങിയ,
ചുവന്ന ദൈവത്തിന്റെ മാതൃഗര്‍ഭം
പേറ്റ്നോവും, പോറ്റ്നോവും
തലയുടല്‍ രണ്ടായ് തിരിച്ച്
കയര്‍ക്കുടുക്കില്‍ തൂങ്ങിയാടി ,
ഒരു പിന്കുറിപ്പും ബാക്കിവെയ്ക്കാതെ !!
ഊര്‍ജ്ജ പ്രവാഹമായെരിഞ്ഞവന്‍ രക്തസാക്ഷി !
ആരുമില്ലാത്തോന്റെ എഴുത്തോലയില്‍
'ഇവന്‍ മരണമില്ലാത്ത ചുവന്ന ദൈവമെന്ന് '
പിന്‍കുറിപ്പ് !!
പ്രത്യയശാസ്ത്രങ്ങള്‍ കരിഞ്ഞുണങ്ങിയ,
ചുവന്ന ദൈവത്തിന്റെ മാതൃഗര്‍ഭം
പേറ്റ്നോവും, പോറ്റ്നോവും
തലയുടല്‍ രണ്ടായ് തിരിച്ച്
കയര്‍ക്കുടുക്കില്‍ തൂങ്ങിയാടി ,
ഒരു പിന്കുറിപ്പും ബാക്കിവെയ്ക്കാതെ !!
നിഴലാട്ടം
കൂട്ടിക്കൊടുപ്പുകാരന്‍റെ ഡയറിയില്‍
മുഖമില്ലാത്ത വിലാസങ്ങള്‍ മാത്രം .
നൈമിഷികതയുടെ ലഹരിക്കറുപ്പില്‍
പല നാടു കടന്നെത്തിയ ഉത്സവമേളം.
പാപബോധം മനസ്സ് മദിച്ചപ്പോഴൊക്കെ
മാനത്ത് നോക്കി 'തത്ത്വമസി ' ചൊല്ലി !
ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക്,
പൊന്നിന്‍റെ നിറമായിരുന്നു .
കണ്ണുകളില്‍ മാന്‍പേടയുടെ ദൈന്യതയും .
കനവുകളിലെല്ലാം ചുവപ്പിന്‍റെ -
വസന്തം സൂക്ഷിച്ചതുകൊണ്ടാവാം,
ചുവപ്പ് കറുക്കും മുന്‍പേ
പാളത്തിളക്കത്തില്‍ ശിരസ്സറുത്ത്,
ചോരപ്പുഴയിലുടല്‍ മുങ്ങിക്കിടന്നത് !!
മുഖമില്ലാത്ത വിലാസങ്ങള്‍ മാത്രം .
നൈമിഷികതയുടെ ലഹരിക്കറുപ്പില്‍
പല നാടു കടന്നെത്തിയ ഉത്സവമേളം.
പാപബോധം മനസ്സ് മദിച്ചപ്പോഴൊക്കെ
മാനത്ത് നോക്കി 'തത്ത്വമസി ' ചൊല്ലി !
ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക്,
പൊന്നിന്‍റെ നിറമായിരുന്നു .
കണ്ണുകളില്‍ മാന്‍പേടയുടെ ദൈന്യതയും .
കനവുകളിലെല്ലാം ചുവപ്പിന്‍റെ -
വസന്തം സൂക്ഷിച്ചതുകൊണ്ടാവാം,
ചുവപ്പ് കറുക്കും മുന്‍പേ
പാളത്തിളക്കത്തില്‍ ശിരസ്സറുത്ത്,
ചോരപ്പുഴയിലുടല്‍ മുങ്ങിക്കിടന്നത് !!
പൂന്തോപ്പ്
വീട്, ഭംഗിയുള്ള ഒരു പൂന്തോപ്പാണ്
രാപകല്‍ നിറങ്ങളുടെ ഉത്സവമേളം !
വിപ്ലവത്തിന്‍റെ ചുവപ്പില്‍ വിടര്‍ന്നെപ്പോഴുമച്ഛന്‍
പിച്ചിയുടെ നിറവും മണവും പരത്തി -
സൗമ്യമായ് പുഞ്ചിരിച്ചകായിലമ്മ.
മുത്തശ്ശിപ്പൂവ് കൊഴിഞ്ഞകൊണ്ടാവാം
വാടിത്തുടങ്ങിയ വാടാമല്ലിപോലെ മുത്തച്ഛന്‍ !
അച്ഛന്റെ വിപ്ലവത്തോട് തര്‍ക്കിച്ചിരമ്പുമ്പോള്‍
ഏട്ടന് ഗന്ധരാജന്റെ വീര്യമാണ് !
സൂര്യകാന്തി പ്രഭയില്‍ ആകെനിറഞ്ഞ്
നിലാവെളിച്ചം പോലെ അനുജത്തി .
അശാന്തിയുടെ കൊടും വേനലില്‍
വിരിഞ്ഞ കൊണ്ടോ?.. അറിയീല ,
അച്ഛനു ഞാനെപ്പോഴും അവലക്ഷണത്തിന്റെ -
ശവംനാറിപ്പൂവായിരുന്നു !!
രാപകല്‍ നിറങ്ങളുടെ ഉത്സവമേളം !
വിപ്ലവത്തിന്‍റെ ചുവപ്പില്‍ വിടര്‍ന്നെപ്പോഴുമച്ഛന്‍
പിച്ചിയുടെ നിറവും മണവും പരത്തി -
സൗമ്യമായ് പുഞ്ചിരിച്ചകായിലമ്മ.
മുത്തശ്ശിപ്പൂവ് കൊഴിഞ്ഞകൊണ്ടാവാം
വാടിത്തുടങ്ങിയ വാടാമല്ലിപോലെ മുത്തച്ഛന്‍ !
അച്ഛന്റെ വിപ്ലവത്തോട് തര്‍ക്കിച്ചിരമ്പുമ്പോള്‍
ഏട്ടന് ഗന്ധരാജന്റെ വീര്യമാണ് !
സൂര്യകാന്തി പ്രഭയില്‍ ആകെനിറഞ്ഞ്
നിലാവെളിച്ചം പോലെ അനുജത്തി .
അശാന്തിയുടെ കൊടും വേനലില്‍
വിരിഞ്ഞ കൊണ്ടോ?.. അറിയീല ,
അച്ഛനു ഞാനെപ്പോഴും അവലക്ഷണത്തിന്റെ -
ശവംനാറിപ്പൂവായിരുന്നു !!
കറുത്ത ബിംബങ്ങള്‍
നിര്‍ത്താതെ കരഞ്ഞുറക്കം കെടുത്തിയതിന്
ഒരമ്മ മുക്കിക്കൊന്ന കുഞ്ഞിന്‍റെ പ്രേതം
നാടോടിക്കുടിലില്‍ നിന്നൊഴുകിപ്പരന്ന
നേര്‍ത്ത താരാട്ടിന്നീണം കേട്ട് പകച്ചു നിന്നു !!
ഒരു കുഞ്ഞിക്കരച്ചില്‍ കേള്‍ക്കാന്‍
നോറ്റ നോമ്പെല്ലാം വ്യര്‍ത്ഥമായപ്പോള്‍,
മണ്ണിലെ ജീവിതം തീറെഴുതി വെച്ചിട്ട്
യാത്രാമൊഴി മറന്നു മടങ്ങിയൊരമ്മ-
തേനുറവ പൊട്ടിയൊലിക്കുന്ന മാറുമായ്
വി ണ്ണ് തോറും, ഒരു കുഞ്ഞുനാവ് -
തേടിയലഞ്ഞു തളര്‍ന്നു !!
ഒരമ്മ മുക്കിക്കൊന്ന കുഞ്ഞിന്‍റെ പ്രേതം
നാടോടിക്കുടിലില്‍ നിന്നൊഴുകിപ്പരന്ന
നേര്‍ത്ത താരാട്ടിന്നീണം കേട്ട് പകച്ചു നിന്നു !!
ഒരു കുഞ്ഞിക്കരച്ചില്‍ കേള്‍ക്കാന്‍
നോറ്റ നോമ്പെല്ലാം വ്യര്‍ത്ഥമായപ്പോള്‍,
മണ്ണിലെ ജീവിതം തീറെഴുതി വെച്ചിട്ട്
യാത്രാമൊഴി മറന്നു മടങ്ങിയൊരമ്മ-
തേനുറവ പൊട്ടിയൊലിക്കുന്ന മാറുമായ്
വി ണ്ണ് തോറും, ഒരു കുഞ്ഞുനാവ് -
തേടിയലഞ്ഞു തളര്‍ന്നു !!
തര്‍പ്പണം
അമ്മ , എന്റെ ജീവന്റെ പുഴ
അച്ഛനെക്കാളേറെ സ്നേഹിച്ചതും അമ്മയെ,
അതുകൊണ്ട് മാത്രം ഒരു കൂര്‍ത്ത കത്തിമുനയില്‍
പാതി മെയ്യ് തന്നോരുയിരൊന്നളന്നു പോയ് !
പിതൃഹത്യ അരുതാത്ത പാപമെന്നോര്‍ത്തില്ല .
എന്റെ പുഴയില്‍ വിഷം കലര്‍ത്തിയാല്‍ -
പിന്നെ ഞാനെന്തു ചെയ്യും ?- അച്ഛനെങ്കില്‍ പോലും.. !
ഇന്നും ബലിത്തറയില്‍ ഞാനുരുട്ടി വെയ്ക്കുന്ന
വെള്ളുരുള കൊത്തിയിളക്കാന്‍ മുറ തെറ്റാതെത്താറുണ്ട്
ഒരൊറ്റക്കാലന്‍ കാക്ക , വാവ് തോറും .
അതിന്റെ കറുത്ത കണ്ണിലെ കൂര്‍ത്ത നോട്ടം കാണ്‍കെ
പിന്നിലമ്മകാണാതറിയാതെ പല്ലിറുമ്മാറുണ്ട് !!
അച്ഛനെക്കാളേറെ സ്നേഹിച്ചതും അമ്മയെ,
അതുകൊണ്ട് മാത്രം ഒരു കൂര്‍ത്ത കത്തിമുനയില്‍
പാതി മെയ്യ് തന്നോരുയിരൊന്നളന്നു പോയ് !
പിതൃഹത്യ അരുതാത്ത പാപമെന്നോര്‍ത്തില്ല .
എന്റെ പുഴയില്‍ വിഷം കലര്‍ത്തിയാല്‍ -
പിന്നെ ഞാനെന്തു ചെയ്യും ?- അച്ഛനെങ്കില്‍ പോലും.. !
ഇന്നും ബലിത്തറയില്‍ ഞാനുരുട്ടി വെയ്ക്കുന്ന
വെള്ളുരുള കൊത്തിയിളക്കാന്‍ മുറ തെറ്റാതെത്താറുണ്ട്
ഒരൊറ്റക്കാലന്‍ കാക്ക , വാവ് തോറും .
അതിന്റെ കറുത്ത കണ്ണിലെ കൂര്‍ത്ത നോട്ടം കാണ്‍കെ
പിന്നിലമ്മകാണാതറിയാതെ പല്ലിറുമ്മാറുണ്ട് !!
പ്രണയവും ചോരയും !
സഖീ, ഇവിടെ തെരുവ് രണ്ടായ് തിരിയുന്നു ..
ഇരുളിലും വെളിച്ചത്തും ഇത്രനാള്‍
അഴിയാതെ കോര്‍ത്ത കൈയ്യയയ്ക്കാം.
എന്‍റെ ഹൃദയം പൊടിഞ്ഞിരിക്കുന്നു ,
എന്‍റെ സിരകളില്‍ നിന്‍റെ ഒഴുകാത്ത രക്തം
തണുത്തു മരവിച്ച് പുളിച്ചു നാറുന്നു .
പട്ടിയും, പൂച്ചയും, അട്ടയും, പുഴുവും
ചരിക്കുന്ന പാതയില്‍ ഇനി എന്‍റെ കാല്പ്പാടും..
മുള്ളോഴിഞ്ഞ വഴിയെ മിഴി നനയ്ക്കാതെ
ഓര്‍മ്മകളിലെ തീമഴപ്പെയ്ത്തിന് പുലയാട്ടു ചൊല്ലി
വര്‍ത്തമാനത്തിലെ വെളിച്ചം തിരഞ്ഞു പൊയ്ക്കൊള്ളുക.
പേടിക്കേണ്ട! നാളെയൊരു തിരിവെയ്ക്കാന്‍
എന്‍റെ കുഴിമാടം തേടി അലയേണ്ടി വരില്ല .
തെമ്മാടിക്കുഴികളില്‍ ആരും മരക്കുരിശു -
നാട്ടാറില്ല ,ദ്രവിച്ചവന്‍റെ അടയാളമായ് !
ഒരു മീസാന്‍ കല്ലിലും എന്‍റെ -
ജനനവും മരണവും കുറിച്ചിട്ടുണ്ടാകില്ല,
ഉറപ്പ് !!
ഇരുളിലും വെളിച്ചത്തും ഇത്രനാള്‍
അഴിയാതെ കോര്‍ത്ത കൈയ്യയയ്ക്കാം.
എന്‍റെ ഹൃദയം പൊടിഞ്ഞിരിക്കുന്നു ,
എന്‍റെ സിരകളില്‍ നിന്‍റെ ഒഴുകാത്ത രക്തം
തണുത്തു മരവിച്ച് പുളിച്ചു നാറുന്നു .
പട്ടിയും, പൂച്ചയും, അട്ടയും, പുഴുവും
ചരിക്കുന്ന പാതയില്‍ ഇനി എന്‍റെ കാല്പ്പാടും..
മുള്ളോഴിഞ്ഞ വഴിയെ മിഴി നനയ്ക്കാതെ
ഓര്‍മ്മകളിലെ തീമഴപ്പെയ്ത്തിന് പുലയാട്ടു ചൊല്ലി
വര്‍ത്തമാനത്തിലെ വെളിച്ചം തിരഞ്ഞു പൊയ്ക്കൊള്ളുക.
പേടിക്കേണ്ട! നാളെയൊരു തിരിവെയ്ക്കാന്‍
എന്‍റെ കുഴിമാടം തേടി അലയേണ്ടി വരില്ല .
തെമ്മാടിക്കുഴികളില്‍ ആരും മരക്കുരിശു -
നാട്ടാറില്ല ,ദ്രവിച്ചവന്‍റെ അടയാളമായ് !
ഒരു മീസാന്‍ കല്ലിലും എന്‍റെ -
ജനനവും മരണവും കുറിച്ചിട്ടുണ്ടാകില്ല,
ഉറപ്പ് !!
ചുവന്ന വാക്കുകള്‍
പണ്ടത്തെ മൊഴികളില്‍
താളം മറന്ന ഈണങ്ങളില്‍
നിന്‍ നെഞ്ചിലെ തുടിപ്പായ്
എന്‍റെ നേര്‍ക്കൊഴുകിയ വാക്കുകള്‍
എന്നെയാകെ മൂടിപ്പരന്നു തളംകെട്ടിയപ്പോള്‍,
ഉയിരിന്‍ ശ്വാസഗതി തേടിപ്പിടഞ്ഞോരെന്‍
ഇടനെഞ്ചു പൊട്ടിച്ചിതറിത്തെറിച്ചതും
നിന്‍ കരളു കുത്തി ചോരചീറ്റിച്ച കൂര്‍ത്ത വാക്കുകള്‍ .
ഇന്ന്, എന്‍റെ ചോര വീണു ചുവന്ന തീരങ്ങളില്‍
മൌനം ശവച്ചെണ്ട കൊട്ടി ആറടി മണ്ണ് വെട്ടുമ്പോള്‍
പരസ്പരം ഒളികണ്ണെറിഞ്ഞു കഴുകനും കുറുക്കനും
ഇര എന്‍റെയെന്ന് വിശപ്പിന്‍റെ ബുദ്ധിയില്‍ തീറെഴുതി
പതുങ്ങിപ്പതുങ്ങി എന്‍നേര്‍ക്ക് മത്സരിച്ചടിവെച്ചടുക്കവേ...
പണ്ട് നിന്നോട് പറയാനറച്ച പ്രണയ മൊഴികള്‍,
കവര്‍പ്പാല്‍ ചവച്ചു തുപ്പിയ പുളിച്ച വാക്കുകള്‍,
ഇന്നെന്നെ പൊട്ടിയൊലിച്ചൊഴുകി ചാല് തീര്‍ക്കും
വിഷരക്തത്തില്‍ മുങ്ങിമരിച്ചുറുമ്പരിക്കുന്നു..!!
താളം മറന്ന ഈണങ്ങളില്‍
നിന്‍ നെഞ്ചിലെ തുടിപ്പായ്
എന്‍റെ നേര്‍ക്കൊഴുകിയ വാക്കുകള്‍
എന്നെയാകെ മൂടിപ്പരന്നു തളംകെട്ടിയപ്പോള്‍,
ഉയിരിന്‍ ശ്വാസഗതി തേടിപ്പിടഞ്ഞോരെന്‍
ഇടനെഞ്ചു പൊട്ടിച്ചിതറിത്തെറിച്ചതും
നിന്‍ കരളു കുത്തി ചോരചീറ്റിച്ച കൂര്‍ത്ത വാക്കുകള്‍ .
ഇന്ന്, എന്‍റെ ചോര വീണു ചുവന്ന തീരങ്ങളില്‍
മൌനം ശവച്ചെണ്ട കൊട്ടി ആറടി മണ്ണ് വെട്ടുമ്പോള്‍
പരസ്പരം ഒളികണ്ണെറിഞ്ഞു കഴുകനും കുറുക്കനും
ഇര എന്‍റെയെന്ന് വിശപ്പിന്‍റെ ബുദ്ധിയില്‍ തീറെഴുതി
പതുങ്ങിപ്പതുങ്ങി എന്‍നേര്‍ക്ക് മത്സരിച്ചടിവെച്ചടുക്കവേ...
പണ്ട് നിന്നോട് പറയാനറച്ച പ്രണയ മൊഴികള്‍,
കവര്‍പ്പാല്‍ ചവച്ചു തുപ്പിയ പുളിച്ച വാക്കുകള്‍,
ഇന്നെന്നെ പൊട്ടിയൊലിച്ചൊഴുകി ചാല് തീര്‍ക്കും
വിഷരക്തത്തില്‍ മുങ്ങിമരിച്ചുറുമ്പരിക്കുന്നു..!!
ഇര...
പരസ്പരം വല വിരിച്ച
വിഷച്ചിലന്തികള്‍ നമ്മള്‍ .
എന്നില്‍ നിന്ന് നിന്നിലേക്കും
നിന്നില്‍ നിന്ന് എന്നിലേക്കും
അതിര് തീര്‍ത്ത്, ഒട്ടുന്ന നൂല്‍വല.
ചില നൂലുകള്‍ക്ക് ദിശയറിയാത്ത
വിശപ്പിന്‍റെ പരവേശത്തുള്ളല്‍ .
ചിലത്, വെറുപ്പിന്‍റെ പിരിമുറുക്കം
കപട സ്നേഹത്തിന്‍റെ പുഴുക്കുത്തില്‍
തേന്‍ പുരട്ടിയ ചിരിനൂലുകള്‍ വേറെ .
ഭയത്താല്‍ വിറയ്ക്കുന്ന പിഞ്ചിയ നൂലുകള്‍,
കാമം വിജ്രിംഭിക്കുന്ന കറുത്ത നൂലുകള്‍
ചതി മണക്കുന്ന മറനൂലുകള്‍ക്ക് പല നിറം.
ഏതെങ്കിലുമൊരു നൂലിലൊട്ടി ഒരിര
എല്ലായ്പ്പോഴും പിടയ്ക്കുന്നുണ്ടാവും ;
നിന്നെയെനിക്കൊരുപാടിഷ്ടമാണെന്ന്
നിന്നില്‍ നിന്നൊരു ചുടുനിശ്വാസം..
ചിലപ്പോഴൊക്കെ എന്നില്‍ നിന്ന് തിരിച്ചും ...
വിഷച്ചിലന്തികള്‍ നമ്മള്‍ .
എന്നില്‍ നിന്ന് നിന്നിലേക്കും
നിന്നില്‍ നിന്ന് എന്നിലേക്കും
അതിര് തീര്‍ത്ത്, ഒട്ടുന്ന നൂല്‍വല.
ചില നൂലുകള്‍ക്ക് ദിശയറിയാത്ത
വിശപ്പിന്‍റെ പരവേശത്തുള്ളല്‍ .
ചിലത്, വെറുപ്പിന്‍റെ പിരിമുറുക്കം
കപട സ്നേഹത്തിന്‍റെ പുഴുക്കുത്തില്‍
തേന്‍ പുരട്ടിയ ചിരിനൂലുകള്‍ വേറെ .
ഭയത്താല്‍ വിറയ്ക്കുന്ന പിഞ്ചിയ നൂലുകള്‍,
കാമം വിജ്രിംഭിക്കുന്ന കറുത്ത നൂലുകള്‍
ചതി മണക്കുന്ന മറനൂലുകള്‍ക്ക് പല നിറം.
ഏതെങ്കിലുമൊരു നൂലിലൊട്ടി ഒരിര
എല്ലായ്പ്പോഴും പിടയ്ക്കുന്നുണ്ടാവും ;
നിന്നെയെനിക്കൊരുപാടിഷ്ടമാണെന്ന്
നിന്നില്‍ നിന്നൊരു ചുടുനിശ്വാസം..
ചിലപ്പോഴൊക്കെ എന്നില്‍ നിന്ന് തിരിച്ചും ...
കണ്ണാടി
ജ്വലിക്കുന്ന സൂര്യനെ പ്രതിരൂപമാക്കി
കറങ്ങുന്ന മണ്ണിന്റെ അതിരളക്കാന്‍
അഹമെന്നൊരശ്വത്തിലേറി കുതിക്കവേ,
മുന്നിലും പിന്നിലും വഴിമുടക്കുന്നോര്‍ തന്‍
ശിരസ്സുകള്‍ ഉടലറ്റ് നിലവിളിക്കും !
കാതു പൊത്തി , കണ്ണ് മൂടി
കരളിന്നു മീതേ ഉരുക്കിന്‍ പുതപ്പിട്ട്
വിശ്വം ഭരിക്കാന്‍ കുതികുതിക്കും .
വഴിയിലൊരുനാള്‍ കാലമാം -
ഇരുളിന്റെ നിഴല്‍ തീര്‍ത്ത കുഴിയില്‍
കാലിടറി നീ വീണു പിടയും .
പുളയുന്ന വേദനയില്‍ ഉടല്‍ വിറയ്ക്കെ
ഒരു കൈയ് തന്നുയര്‍ത്താന്‍
നിന്‍ നിഴല്‍ മാത്രമെന്നറിയും .
മുടന്തനാം കഴുതതന്‍ ഉടലേറി
ഓര്‍മ്മകള്‍ പിന്നിലേക്കിടറി വീഴും.
നീരറ്റ കണ്ണിലെ കനിവു തേടി
പണ്ട് നിന്‍ തുളവീണ കാതില്‍
ചിലമ്പി ചിതറിയ നിലവിളികള്‍
ഉരുക്കിന്‍ പടച്ചട്ട കുത്തിത്തുളച്ചു
നിന്‍ കരളു കൊത്തിപ്പറിക്കും .
മണ്ണിനെ മൂടിപ്പടരും കൊടും വേനലിന്‍
ഉഷ്ണത്തിളപ്പില്‍ വെന്തുരുകി നീ
കുടിനീര് തേടി മണ്ണിലൂടലയും .
നാവു നീട്ടി പുഴുത്ത നായയെപ്പോല്‍
കിതയ്ക്കും നിന്റെ മുന്നില്‍ കബന്ധങ്ങള്‍ -
കുഴി കുത്തി കുമ്പിളില്‍ ചീഞ്ഞ രക്തം
നിറച്ചിതുനിനക്കെന്നുച്ചത്തില്‍ വിളിച്ചു കൂവും ..
കൊതിച്ചതിന്‍ മീതേ കാലം വിധിച്ചതും
പേറി നടന്നു നിന്‍ കാലു പൊള്ളും .
നെഞ്ചോടണച്ച ഭാന്ണ്ടത്തിലെല്ലാമടക്കി
നിന്നെക്കടന്നുപോം ഭ്രാന്തന്റെ പാട്ടിലെ
കറയറ്റ സ്നേഹത്തിന്‍ മധുമൊഴി ,
പണ്ട് നിന്‍ ഹൃദയത്തില്‍ മുളയിട്ടു മുരടിച്ച
കവിതയെന്നോര്‍ത്തു നീ വിതുമ്പും ..!
കറങ്ങുന്ന മണ്ണിന്റെ അതിരളക്കാന്‍
അഹമെന്നൊരശ്വത്തിലേറി കുതിക്കവേ,
മുന്നിലും പിന്നിലും വഴിമുടക്കുന്നോര്‍ തന്‍
ശിരസ്സുകള്‍ ഉടലറ്റ് നിലവിളിക്കും !
കാതു പൊത്തി , കണ്ണ് മൂടി
കരളിന്നു മീതേ ഉരുക്കിന്‍ പുതപ്പിട്ട്
വിശ്വം ഭരിക്കാന്‍ കുതികുതിക്കും .
വഴിയിലൊരുനാള്‍ കാലമാം -
ഇരുളിന്റെ നിഴല്‍ തീര്‍ത്ത കുഴിയില്‍
കാലിടറി നീ വീണു പിടയും .
പുളയുന്ന വേദനയില്‍ ഉടല്‍ വിറയ്ക്കെ
ഒരു കൈയ് തന്നുയര്‍ത്താന്‍
നിന്‍ നിഴല്‍ മാത്രമെന്നറിയും .
മുടന്തനാം കഴുതതന്‍ ഉടലേറി
ഓര്‍മ്മകള്‍ പിന്നിലേക്കിടറി വീഴും.
നീരറ്റ കണ്ണിലെ കനിവു തേടി
പണ്ട് നിന്‍ തുളവീണ കാതില്‍
ചിലമ്പി ചിതറിയ നിലവിളികള്‍
ഉരുക്കിന്‍ പടച്ചട്ട കുത്തിത്തുളച്ചു
നിന്‍ കരളു കൊത്തിപ്പറിക്കും .
മണ്ണിനെ മൂടിപ്പടരും കൊടും വേനലിന്‍
ഉഷ്ണത്തിളപ്പില്‍ വെന്തുരുകി നീ
കുടിനീര് തേടി മണ്ണിലൂടലയും .
നാവു നീട്ടി പുഴുത്ത നായയെപ്പോല്‍
കിതയ്ക്കും നിന്റെ മുന്നില്‍ കബന്ധങ്ങള്‍ -
കുഴി കുത്തി കുമ്പിളില്‍ ചീഞ്ഞ രക്തം
നിറച്ചിതുനിനക്കെന്നുച്ചത്തില്‍ വിളിച്ചു കൂവും ..
കൊതിച്ചതിന്‍ മീതേ കാലം വിധിച്ചതും
പേറി നടന്നു നിന്‍ കാലു പൊള്ളും .
നെഞ്ചോടണച്ച ഭാന്ണ്ടത്തിലെല്ലാമടക്കി
നിന്നെക്കടന്നുപോം ഭ്രാന്തന്റെ പാട്ടിലെ
കറയറ്റ സ്നേഹത്തിന്‍ മധുമൊഴി ,
പണ്ട് നിന്‍ ഹൃദയത്തില്‍ മുളയിട്ടു മുരടിച്ച
കവിതയെന്നോര്‍ത്തു നീ വിതുമ്പും ..!
കറുപ്പും വെളുപ്പും
സൗഹൃദം, ഒരുനാള്‍ പൊട്ടിത്തെറിക്കാന്‍
വെമ്പിനില്‍ക്കുന്നൊരഗ്നിപര്‍വതം പോലെയാണ്.
ഉള്‍ത്തടം തിളച്ചു മറിയുമ്പോഴും പുറന്തോട് പരന്ന് -
കിടക്കുന്ന ശാന്തത വിളിച്ചു പറയും ,
പഴയ മുത്തശ്ശി മൊഴി ;
'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട'.
ഉള്ളിലെ കുറുക്കന്‍ പല്ലിറുമ്മുമ്പോഴും
വെളുക്കെച്ചിരിച്ച് തേന്‍മൊഴി ചൊരിയും,
ഇരുമെയ്യില്‍ നമ്മളൊറ്റമനമെന്ന് .
ഒടുവിലെന്‍റെ നടവഴിയില്‍
നീ കൂര്‍ത്ത മുള്ളാകുമ്പോള്‍
നിന്‍റെ ചിരിക്കുന്ന മുഖം എന്നില്‍ ഭാരമേറ്റുമ്പോള്‍
തിളയ്ക്കുന്ന ലാവപോല്‍ നിന്നെ
ചുടുന്നൊരുപൊട്ടിയൊലിക്കലുണ്ട്;
അംശവും ച്ഛേദവും തലകുത്തിമറിയുന്ന
വ്യുല്‍ക്രമ ഗണിതത്തിലെ -
എണ്ണം പറഞ്ഞൊരു വെട്ടിക്കളയല്‍..
വെമ്പിനില്‍ക്കുന്നൊരഗ്നിപര്‍വതം പോലെയാണ്.
ഉള്‍ത്തടം തിളച്ചു മറിയുമ്പോഴും പുറന്തോട് പരന്ന് -
കിടക്കുന്ന ശാന്തത വിളിച്ചു പറയും ,
പഴയ മുത്തശ്ശി മൊഴി ;
'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട'.
ഉള്ളിലെ കുറുക്കന്‍ പല്ലിറുമ്മുമ്പോഴും
വെളുക്കെച്ചിരിച്ച് തേന്‍മൊഴി ചൊരിയും,
ഇരുമെയ്യില്‍ നമ്മളൊറ്റമനമെന്ന് .
ഒടുവിലെന്‍റെ നടവഴിയില്‍
നീ കൂര്‍ത്ത മുള്ളാകുമ്പോള്‍
നിന്‍റെ ചിരിക്കുന്ന മുഖം എന്നില്‍ ഭാരമേറ്റുമ്പോള്‍
തിളയ്ക്കുന്ന ലാവപോല്‍ നിന്നെ
ചുടുന്നൊരുപൊട്ടിയൊലിക്കലുണ്ട്;
അംശവും ച്ഛേദവും തലകുത്തിമറിയുന്ന
വ്യുല്‍ക്രമ ഗണിതത്തിലെ -
എണ്ണം പറഞ്ഞൊരു വെട്ടിക്കളയല്‍..
അവള്‍ കൊല്ലപ്പെട്ടു .
അവള്‍ കൊല്ലപ്പെട്ടതിന്
ഞാന്‍ തൂക്കിലേറ്റപ്പെടണമെന്ന്
വല്ലാണ്ട് വാശിപിടിക്കുന്നുണ്ട് ചിലര്‍ .
അവളുടെ മാറില്‍ തറച്ചു നിന്ന
കത്തിപ്പിടിയില്‍ നിന്നിറ്റുവീണ
ചോരത്തുള്ളികളോരോന്നും 'പ്രതി ' -
ഞാനെന്നടക്കം പറയുന്നുണ്ടായിരുന്നത്രേ !
പക്ഷേ, അവരാരും കണ്ടിരുന്നില്ല;
അവളുടെ മിടിക്കുന്ന ചങ്കിലേക്ക് പലകുറി
വിശ്വാസത്തിന്‍റെ തേന്‍ പുരട്ടി
ഞാന്‍ ചൊരിഞ്ഞ സ്നേഹം
കൊടും ചതിയില്‍ ശ്വാസംമുട്ടി
ചോരതുപ്പി പിടഞ്ഞു വീഴുന്നത്.
എങ്കിലും ഞാന്‍ തര്‍ക്കിക്കുന്നില്ല
കൊലയാളി ശിക്ഷിക്കപ്പെടേണ്ടവന്‍ തന്നെ..
പഴയ നിയമപുസ്തകത്തിലെ
ഇനിയും ചിതല്‍ വിഴുങ്ങിയിട്ടില്ലാത്ത
അടിവരയിട്ട കറുത്ത വാക്കുകള്‍
ഉറക്കെ വിളിച്ചു പറഞ്ഞുകൊള്ളുക.
എന്റെ കഴുത്തില്‍ കുരുക്കിട്ടു
വലിച്ചു മുറുക്കുമ്പോള്‍ -
നിങ്ങള്‍ വിരലിലെണ്ണിത്തുടങ്ങുന്ന
നെഞ്ചിടിപ്പിനൊപ്പം കേള്‍ക്കാം ,
പണ്ടവളുടെ ഹൃദയഭിത്തിയില്‍
തട്ടിത്തെറിച്ചെന്നെ നോക്കി
കൊഞ്ഞനം കുത്തിയ
കുറേ ദ്രവിച്ച വാക്കുകള്‍ !
ഞാന്‍ തൂക്കിലേറ്റപ്പെടണമെന്ന്
വല്ലാണ്ട് വാശിപിടിക്കുന്നുണ്ട് ചിലര്‍ .
അവളുടെ മാറില്‍ തറച്ചു നിന്ന
കത്തിപ്പിടിയില്‍ നിന്നിറ്റുവീണ
ചോരത്തുള്ളികളോരോന്നും 'പ്രതി ' -
ഞാനെന്നടക്കം പറയുന്നുണ്ടായിരുന്നത്രേ !
പക്ഷേ, അവരാരും കണ്ടിരുന്നില്ല;
അവളുടെ മിടിക്കുന്ന ചങ്കിലേക്ക് പലകുറി
വിശ്വാസത്തിന്‍റെ തേന്‍ പുരട്ടി
ഞാന്‍ ചൊരിഞ്ഞ സ്നേഹം
കൊടും ചതിയില്‍ ശ്വാസംമുട്ടി
ചോരതുപ്പി പിടഞ്ഞു വീഴുന്നത്.
എങ്കിലും ഞാന്‍ തര്‍ക്കിക്കുന്നില്ല
കൊലയാളി ശിക്ഷിക്കപ്പെടേണ്ടവന്‍ തന്നെ..
പഴയ നിയമപുസ്തകത്തിലെ
ഇനിയും ചിതല്‍ വിഴുങ്ങിയിട്ടില്ലാത്ത
അടിവരയിട്ട കറുത്ത വാക്കുകള്‍
ഉറക്കെ വിളിച്ചു പറഞ്ഞുകൊള്ളുക.
എന്റെ കഴുത്തില്‍ കുരുക്കിട്ടു
വലിച്ചു മുറുക്കുമ്പോള്‍ -
നിങ്ങള്‍ വിരലിലെണ്ണിത്തുടങ്ങുന്ന
നെഞ്ചിടിപ്പിനൊപ്പം കേള്‍ക്കാം ,
പണ്ടവളുടെ ഹൃദയഭിത്തിയില്‍
തട്ടിത്തെറിച്ചെന്നെ നോക്കി
കൊഞ്ഞനം കുത്തിയ
കുറേ ദ്രവിച്ച വാക്കുകള്‍ !
'ബോണ്‍സായ് '
'ബോണ്‍സായ് '
ഞാന്‍, കഴുത്തില്‍ കുരുക്കു വീണവള്‍
അടികൊണ്ടു പുളയുമ്പോള്‍ ചില നേരം
പട്ടിയെപ്പോലെ മോങ്ങുന്നവള്‍.
മോഹങ്ങള്‍ക്കുമേല്‍ ആക്രോശത്തിന്റെ
ഭാരമമരുമ്പോള്‍ പുഴുവിനെപ്പോല്‍
ഞെരിഞ്ഞു ചുരുളുന്നവള്‍ .
പകലന്തിയോളം അടുക്കളയ്ക്കുള്ളിലെ
നീറുന്ന പുകയില്‍ വെന്തുരുകുമ്പോഴും
സീമന്ത രേഖയിലെ സിന്ദൂരതിലകം
മഹാ പുണ്യമെന്നോര്‍ത്തു മുറതെറ്റാതെ,
ആഴ്ചവ്രതം നോല്‍ക്കുന്നോള്‍.
പിറന്ന വീടും, പിച്ചവെച്ച മണ്ണും
പെണ്ണിന് തന്‍ തനു
വളരുവോളം മാത്രമത്രേ.
കലങ്ങിയ കണ്ണിലെ നീരൊപ്പി
നെഞ്ചോടണച്ച് പിന്‍കഴുത്തിലുമ്മവെച്ച്
യാത്രാമൊഴിപോലന്നമ്മ കാതിലോതി -
'താലിതന്‍ മഹത്വം കാക്കണമെന്നാളും
അതിനായ് ഭൂമിയോളം ക്ഷമിക്കണമാകുവോളം.'
മൂര്‍ദ്ധാവിലൊരശ്രു ചുംബനം നല്‍കി
അച്ഛന്‍ ചൊരിഞ്ഞതും 'മനു മന്ത്രം'-
' ഭര്‍ത്താരക്ഷതി യൌവ്വനെ'
എല്ലാ സഹന മന്ത്രങ്ങളും നെഞ്ചോടടക്കി
ഞാനിന്നൊരു മനസ്സ് മുരടിച്ച 'ബോണ്‍സായ് ' മരം
ഞാന്‍, കഴുത്തില്‍ കുരുക്കു വീണവള്‍
അടികൊണ്ടു പുളയുമ്പോള്‍ ചില നേരം
പട്ടിയെപ്പോലെ മോങ്ങുന്നവള്‍.
മോഹങ്ങള്‍ക്കുമേല്‍ ആക്രോശത്തിന്റെ
ഭാരമമരുമ്പോള്‍ പുഴുവിനെപ്പോല്‍
ഞെരിഞ്ഞു ചുരുളുന്നവള്‍ .
പകലന്തിയോളം അടുക്കളയ്ക്കുള്ളിലെ
നീറുന്ന പുകയില്‍ വെന്തുരുകുമ്പോഴും
സീമന്ത രേഖയിലെ സിന്ദൂരതിലകം
മഹാ പുണ്യമെന്നോര്‍ത്തു മുറതെറ്റാതെ,
ആഴ്ചവ്രതം നോല്‍ക്കുന്നോള്‍.
പിറന്ന വീടും, പിച്ചവെച്ച മണ്ണും
പെണ്ണിന് തന്‍ തനു
വളരുവോളം മാത്രമത്രേ.
കലങ്ങിയ കണ്ണിലെ നീരൊപ്പി
നെഞ്ചോടണച്ച് പിന്‍കഴുത്തിലുമ്മവെച്ച്
യാത്രാമൊഴിപോലന്നമ്മ കാതിലോതി -
'താലിതന്‍ മഹത്വം കാക്കണമെന്നാളും
അതിനായ് ഭൂമിയോളം ക്ഷമിക്കണമാകുവോളം.'
മൂര്‍ദ്ധാവിലൊരശ്രു ചുംബനം നല്‍കി
അച്ഛന്‍ ചൊരിഞ്ഞതും 'മനു മന്ത്രം'-
' ഭര്‍ത്താരക്ഷതി യൌവ്വനെ'
എല്ലാ സഹന മന്ത്രങ്ങളും നെഞ്ചോടടക്കി
ഞാനിന്നൊരു മനസ്സ് മുരടിച്ച 'ബോണ്‍സായ് ' മരം
അകംപൊരുള്‍
ഉറക്കം വരാത്ത രാത്രികളില്‍
മുറിയിലെ അരണ്ട വെളിച്ചത്തില്‍
അവ്യക്തമായ് ചില നിഴലനക്കങ്ങള്‍.
മൂകയാം രാവിന്നു മീതേ ഓളമിട്ട് ,
അകലെയെങ്ങോ നിന്നൊരു ചിലമ്പിച്ച
നിലവിളിയുടെ മാറ്റൊലി .
മുറ്റത്തെ വയസ്സന്‍ മാവിന്റെ
തൊലി ചുളുങ്ങിയ തളര്‍ന്ന ചില്ലകളില്‍
ഭ്രാന്തന്‍ കാറ്റിന്റെ ഉന്മാദ നൃത്തം!
ഇരുള്‍ മൂടിയ വഴിത്താരകളില്‍
മണ്ണില്‍ കണ്ണുനട്ട് ഏകനായ് നടക്കവേ
പിന്നിലാരോ പൊട്ടിച്ചിരിക്കുന്നപോലെ.
ഞെട്ടി വിറച്ചു തിരിഞ്ഞു നോക്കവേ
കട്ട പിടിച്ച കറുപ്പില്‍നിന്ന് -
പുഴുനുരയ്ക്കും പോല്‍ ഭയം
നിലംതൊടും കാലിലൂടരിച്ചരിച്ച്.
ഛെ ! ദൈവോം പിശാചും
പ്രേതവും ഭൂതവും ഭാവീമെല്ലാം
ദുര്‍ബല മനസ്സിന്റെ പിന്നാമ്പുറങ്ങളിലെ
യുക്തിക്ക് നിരക്കാത്ത പൊട്ടത്തരങ്ങളെന്ന്
പലവുരു പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തി
പകല്‍ മുഴുവന്‍ മാളോരുടെ കാതുകളില്‍
അവിശ്വാസത്തിന്റെ ഈയമുരുക്കിയൊഴിക്കാന്‍
പെടാപ്പാട്പെടുന്ന ഞാനോ ഇങ്ങനെ, ഛെ!
ഒടുവിലിന്നലെ പേരാല്‍ച്ചുവട്ടിലെ
മുത്തിയുടെ കോവിലില്‍ നാലാള് കാണാതെ
പൂജിച്ചുകിട്ടിയ കറുത്ത ചരട്
പഴയ അരഞ്ഞാണപ്പാടിന്നു മീതേ വലിച്ചു കെട്ടി .
ഇനീപ്പോ ഇരുളില്‍ ഭയം തീണ്ടാതെ
കാറ്റിന്റെ മാറ്റൊലിയില്‍ ഉടല്‍ വിറയ്ക്കാതെ
യുക്തിവാദത്തിന്റെ നാറുന്ന
നീളന്‍ കുപ്പായത്തിനു കുറുകെ
പിഞ്ചിയ വിശ്വാസ നൂല്‍സഞ്ചി
വലിച്ചിട്ട് ,നാല്‍ക്കവലതോറും
ശിവനെയും നബിയെയും ബുദ്ധനേം ക്രിസ്തൂനേം
എല്ലില്ലാ നാവിന്‍ മൂര്‍ച്ചയാല്‍ കടിച്ചു കീറി
എല്ലാറ്റിനും മീതെയൊരു 'തത്വമസി' പ്രമാണം !
മുറിയിലെ അരണ്ട വെളിച്ചത്തില്‍
അവ്യക്തമായ് ചില നിഴലനക്കങ്ങള്‍.
മൂകയാം രാവിന്നു മീതേ ഓളമിട്ട് ,
അകലെയെങ്ങോ നിന്നൊരു ചിലമ്പിച്ച
നിലവിളിയുടെ മാറ്റൊലി .
മുറ്റത്തെ വയസ്സന്‍ മാവിന്റെ
തൊലി ചുളുങ്ങിയ തളര്‍ന്ന ചില്ലകളില്‍
ഭ്രാന്തന്‍ കാറ്റിന്റെ ഉന്മാദ നൃത്തം!
ഇരുള്‍ മൂടിയ വഴിത്താരകളില്‍
മണ്ണില്‍ കണ്ണുനട്ട് ഏകനായ് നടക്കവേ
പിന്നിലാരോ പൊട്ടിച്ചിരിക്കുന്നപോലെ.
ഞെട്ടി വിറച്ചു തിരിഞ്ഞു നോക്കവേ
കട്ട പിടിച്ച കറുപ്പില്‍നിന്ന് -
പുഴുനുരയ്ക്കും പോല്‍ ഭയം
നിലംതൊടും കാലിലൂടരിച്ചരിച്ച്.
ഛെ ! ദൈവോം പിശാചും
പ്രേതവും ഭൂതവും ഭാവീമെല്ലാം
ദുര്‍ബല മനസ്സിന്റെ പിന്നാമ്പുറങ്ങളിലെ
യുക്തിക്ക് നിരക്കാത്ത പൊട്ടത്തരങ്ങളെന്ന്
പലവുരു പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തി
പകല്‍ മുഴുവന്‍ മാളോരുടെ കാതുകളില്‍
അവിശ്വാസത്തിന്റെ ഈയമുരുക്കിയൊഴിക്കാന്‍
പെടാപ്പാട്പെടുന്ന ഞാനോ ഇങ്ങനെ, ഛെ!
ഒടുവിലിന്നലെ പേരാല്‍ച്ചുവട്ടിലെ
മുത്തിയുടെ കോവിലില്‍ നാലാള് കാണാതെ
പൂജിച്ചുകിട്ടിയ കറുത്ത ചരട്
പഴയ അരഞ്ഞാണപ്പാടിന്നു മീതേ വലിച്ചു കെട്ടി .
ഇനീപ്പോ ഇരുളില്‍ ഭയം തീണ്ടാതെ
കാറ്റിന്റെ മാറ്റൊലിയില്‍ ഉടല്‍ വിറയ്ക്കാതെ
യുക്തിവാദത്തിന്റെ നാറുന്ന
നീളന്‍ കുപ്പായത്തിനു കുറുകെ
പിഞ്ചിയ വിശ്വാസ നൂല്‍സഞ്ചി
വലിച്ചിട്ട് ,നാല്‍ക്കവലതോറും
ശിവനെയും നബിയെയും ബുദ്ധനേം ക്രിസ്തൂനേം
എല്ലില്ലാ നാവിന്‍ മൂര്‍ച്ചയാല്‍ കടിച്ചു കീറി
എല്ലാറ്റിനും മീതെയൊരു 'തത്വമസി' പ്രമാണം !
'രസ'തന്ത്രത്തില്‍ നിന്ന് ഗണിതത്തിലേക്ക്
പണ്ട് ,
നീ, തിളയ്ക്കുന്ന രാസലായനി
ഞാന്‍, നിന്നിലലിയാന്‍ -
വീര്‍പ്പുമുട്ടുന്ന ലോഹക്കഷണം.
വികാരമാം രാസത്വരകം
എന്നെ നിന്നില്‍ ലയിപ്പിച്ച് ,
നുരഞ്ഞു പതഞ്ഞ് നാമൊടുവില്‍
വിശ്വാസത്തിന്‍റെ സ്ഥിര-
സംയുക്തമെന്നുറച്ചപ്പോള്‍ ,
ഒരു വേള മറന്നു പോയ്
അതൊരുഭയദിശാ പ്രവര്‍ത്തനമെന്ന് !
ഇന്ന്,
നാം, പൈതഗോറസിന്‍റെ
മട്ടത്രികോണത്തിലെ ഭുജങ്ങള്‍..
ഞാന്‍ വാടിത്തളര്‍ന്ന 'പാദം'
എനിക്കു ലംബമായ് ജ്വലിച്ചങ്ങനെ നീ !
പാദത്തില്‍ നിന്നു ലംബത്തിലേക്കൊരു-
നീണ്ട വര - 'വെറുപ്പ് ' .
നീ, തിളയ്ക്കുന്ന രാസലായനി
ഞാന്‍, നിന്നിലലിയാന്‍ -
വീര്‍പ്പുമുട്ടുന്ന ലോഹക്കഷണം.
വികാരമാം രാസത്വരകം
എന്നെ നിന്നില്‍ ലയിപ്പിച്ച് ,
നുരഞ്ഞു പതഞ്ഞ് നാമൊടുവില്‍
വിശ്വാസത്തിന്‍റെ സ്ഥിര-
സംയുക്തമെന്നുറച്ചപ്പോള്‍ ,
ഒരു വേള മറന്നു പോയ്
അതൊരുഭയദിശാ പ്രവര്‍ത്തനമെന്ന് !
ഇന്ന്,
നാം, പൈതഗോറസിന്‍റെ
മട്ടത്രികോണത്തിലെ ഭുജങ്ങള്‍..
ഞാന്‍ വാടിത്തളര്‍ന്ന 'പാദം'
എനിക്കു ലംബമായ് ജ്വലിച്ചങ്ങനെ നീ !
പാദത്തില്‍ നിന്നു ലംബത്തിലേക്കൊരു-
നീണ്ട വര - 'വെറുപ്പ് ' .
Subscribe to:
Posts (Atom)